Skip links

ചരിത്രം

ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ സമാധി ദിനമായ സപ്തംബർ 21 നാണ് കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ ( സി. ഡബ്ല്യു. എസ്. എ. ) എന്ന സംഘടന രൂപവത്കരിക്കപ്പെട്ടത്. കേരളത്തിലെ നിർമ്മാണത്തൊഴിൽ മേഖലയിലെ മേസ്ത്രിമാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ് ഈ സംഘടന. ശ്രീ നാരായണ ഗുരുവിൻറെ ആശയങ്ങളിലൂന്നിത്തന്നെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ ഒരിക്കലും ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമാവാറില്ല. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും അങ്ങനെത്തന്നെയാണ്.

സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം മാത്രമല്ല കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ ലക്ഷ്യമിടുന്നത്, സമൂഹത്തിൽ സഹായം അർഹിക്കുന്നവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽനിന്നാണ് സ്നേഹവീട് പോലുള്ള പല സാമൂഹ്യ പ്രവർത്തനങ്ങളിലും സംഘടന ഏർപ്പെടുന്നത്.

ഞങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ

നിർമ്മാണ മേഖലയിൽ കോണ്‍ക്രീറ്റ് അനുബന്ധ കണ്‍സ്ട്രക്ഷൻ ജോലികൾ കരാർ വ്യവസ്ഥയിലും മേൽനോട്ട വ്യവസ്ഥയിലും ഏറ്റെടുത്ത് നടത്തുന്നവർക്ക് ഒരു പൊതു വേദിയും കൂട്ടായ്മയോട് കൂടിയ പ്രവർത്തിയും ആവശ്യമാണെന്ന് തോന്നുകയാൽ അവരുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏകീകൃതമായ പ്രതിഫല സംഖ്യ നിശ്ചയിക്കൽ.

പ്രതികൂല സാഹചര്യങ്ങളിലും മറ്റും കൂട്ടയ്മയോടെയുള്ള പ്രവർത്തനവും മെമ്പർമാരെ എകോപിപ്പിക്കലും കുടുംബങ്ങളുടെ ഒത്തുചേരലും.

അംഗങ്ങൾക്കിടയിലുള്ള അനാരോഗ്യപരമായ മത്സരം ഒഴിവാക്കൽ.

അന്യോന്യം പ്രവർത്തനങ്ങളിൽ സഹകരണം ഉണ്ടാക്കൽ.

സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ

അംഗങ്ങളുടെ പൊതുക്ഷേമത്തിനായുള്ള സ്കീമുകളും മറ്റു പദ്ധതികളും അവിഷ്കരിക്കലും ഇതിനുവേണ്ടി ഗവണ്‍മെന്റിനെ സഹായിക്കലും.

അന്യോന്യം പ്രവർത്തനങ്ങളിൽ സഹകരണം ഉണ്ടാക്കൽ.

ഗവണ്‍മെന്റിൽ നിന്ന് ആനുകൂല്യങ്ങളും അപകടം പറ്റുന്നവർക്ക് സഹാഹധനം വാങ്ങിക്കൊടുക്കാൻ പരിശ്രമിക്കുക. മെമ്പർമാർക്ക് സൈറ്റ് ഇൻഷുറൻസും സംരക്ഷണവും ഉറപ്പ് വരുത്തൽ. നിർമ്മാണ ക്ഷേമ ബോർഡിൽ സി. ഡബ്ല്യു. എസ്. എ. യുടെ പ്രാതിനിധ്യം ഉറപ്പു വരുത്തുക.

സാംസ്കാരികവും കലാപരവുമായ ഉന്നതിക്കുള്ള പ്രവർത്തനങ്ങൾ

മെമ്പർമാർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക.

അംഗങ്ങൾക്ക് കാലോചിതമായി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പരിശീലനം നൽകുക.

സാമൂഹ്യ മൂലച്ച്യുതിക്കെതിരെ പ്രവർത്തിക്കാനും സമൂഹത്തെ ബോധവൽക്കരിക്കനുമുള്ള ശ്രമം ചെയ്യുക. എല്ലാവർക്കും തുല്യ നീതിയും സംരക്ഷണവും ഉറപ്പുവരുത്തുക. പ്രത്യേകിച്ചും വൃദ്ധ ജനങ്ങൾക്ക് സഹായം സർക്കാരിൽനിന്ന് സമ്മർദ്ദം ചെലുത്തി നേടിയെടുക്കുക.

നിർമ്മാണ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും വില നിയന്ത്രിക്കാനും വേണ്ട നടപടി സ്വീകരിക്കുന്നതിന് സർക്കാരിൽ സമ്മർദം ചെലുത്തുക.

ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ രൂപീകരണവും സമ്മേളനങ്ങളും

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ കെ രാജൻറെ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന ഒരു കൂട്ടായ്മ തൊക്കിലങ്ങാടിയിലെ പൊതുജന വായനശാലയിൽ ആദ്യത്തെ ആലോചന യോഗം ചേർന്നു. സെപ്റ്റംബർ 10 നു ഏകദേശം 40 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കോണ്‍ക്രീറ്റ് വർക്കേർസ് സുപ്പർവൈസേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിൻറെ പ്രവർത്തനം കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുകയും അതിൻറെ ഫലമായി സംഘടന വളരുകയും 1998 സെപ്റ്റംബർ 21 ന് കോണ്‍ക്രീറ്റ് വർക്കേർസ് സുപ്പർവൈസേഴ്സ് അസോസിയേഷൻ എന്ന പേരിൽ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. (C.W.S.A Reg No. : S.185/98)

തുടർന്ന് പാനൂർ, ചൊക്ലി എന്നീ പ്രദേശങ്ങളിൽ മേസ്ത്രിമാരുടെ കൂട്ടായ്മ കൊണ്ട് കൂത്തുപറമ്പ് മേഖല രൂപീകരണം നടന്നു. വി. ശശി പ്രസിഡണ്ട്, ടി. കെ. വാസു വൈസ് പ്രസിഡണ്ട്, വി. രവീന്ദ്രൻ വൈസ് പ്രസിഡണ്ട്, കെ. രാജൻ സെക്രട്ടറി, കെ. കെ. ചന്ദ്രൻ ജോ. സെക്രട്ടറി, കെ. രവീന്ദ്രൻ ജോ. സെക്രട്ടറി എന്നിവരുടെ പ്രവർത്തന ഫലമായി ചക്കരക്കല്ല്, കണ്ണൂർ മേഖലകളുടെ പ്രവർത്തനം തുടങ്ങി. സംഘടന മറ്റു പ്രദേശങ്ങളിൽ വ്യാപിപ്പിക്കുന്നതിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി കണ്ണൂർ ജില്ലാ കമ്മിറ്റി രൂപികരിച്ചു. കെ. രാജൻ പ്രസിഡണ്ട്, ടി. കെ. വാസു മൊകേരി വൈസ് പ്രസിഡണ്ട്, ചന്ദ്രൻ പന്ന്യന്നൂർ സെക്രട്ടറി, ടി. കെ. കരുണൻ പാട്യം വൈസ് പ്രസിഡണ്ട്, വി. രവീന്ദ്രൻ മൂര്യാട് ജോ. സെക്രട്ടറി, കെ. രവീന്ദ്രൻ ചൊക്ലി ജോ. സെക്രട്ടറി, വി സുരേന്ദ്രൻ പള്ളൂർ ഖജാൻജി, ഒ. രമേശൻ ആമ്പിലാട് മെമ്പർ എന്നിവർ ഭാരവാഹികളായി.

1998 നു ശേഷം കണ്ണൂർ ജില്ലയിൽ എല്ലാ പ്രദേശങ്ങളിലും വ്യാപിക്കുകയും അയൽ ജില്ലയായ കാസർഗോഡ്‌ എം.പി കുഞ്ഞിരാമന്റെ നേതൃത്വത്തിൽ പ്രവർത്തനം നടത്തുകയും ചെയ്തു. തുടർന്ന് വയനാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തനം നടത്തി വരുകയും കണ്ണൂർ ജില്ലാ പ്രവർത്തനത്തിനു മേൽ 2002 ൽ സംസ്ഥാന രൂപീകരണ പ്രഥമ സമ്മേളനം നവനീതം ഓഡിറ്റോറിയത്തിൽ നടന്നു. പ്രഥമ സംസ്ഥാന പ്രസിഡണ്ട് കെ. രാജൻ മേസ്ത്രിയും സെക്രട്ടറിയായി എ. പ്രേമനേയും തിരഞ്ഞെടുത്തു. പ്രഥമ സംസ്ഥാന സമ്മേളന സ്വാഗത സംഘം ചെയർമാൻ പവിത്ര സാഗർ (P.W.D എക്സിക്യുട്ടീവ് എഞ്ചിനീയർ ) സമ്മേളന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഒന്നാം സംസ്ഥാന സമ്മേളനത്തിന് ശേഷം സംഘടന മറ്റ് ജില്ലാ പ്രവർത്തനത്തിന്റെ ഫലമായി മലപ്പുറം ജില്ലാ രൂപീകരണം നടന്നു. മലപ്പുറം ജില്ലയുടെ പ്രവർത്തന ഫലമായി 2005 ൽ തൃശ്ശൂർ ജില്ലയിൽ ആദ്യ സംഘടനാ യോഗം ചേർന്ന് രൂപീകരണം നടന്നു. തുടർന്ന് പ്രവർത്തനത്തിൻ കീഴിൽ 2007 ൽ തൃശ്ശൂർ ജില്ല രൂപീകരിച്ചു.

കോഴിക്കോട് പ്രവർത്തനം ശക്തമയതിന്റെ അടിസ്ഥാനത്തിൽ മൂന്നാമത് സംസ്ഥാന സമ്മേളനം വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

നാലാമത് സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിൽ വളാഞ്ചേരി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സമ്മേളനം മലപ്പുറം ജില്ലാ പ്രവർത്തനത്തിന് ശക്തി പകർന്നു.

അഞ്ചാമത് സംസ്ഥാന സമ്മേളനം തൃശ്ശൂർ ജില്ലയിൽ സെനിറ്ററി ഹാളിൽ വെച്ച് നടന്നു. കേരളത്തിലെ ഒട്ടേറെ സാംസ്‌കാരിക പ്രവർത്തകരുടെ പങ്കാളിത്തം സമ്മേളനത്തിന് വൻ വിജയമായിരുന്നു. സമ്മേളന സ്വാഗത സംഘം ചെയർമാൻ പ്രശസ്ത കവി വി. രാവുണ്ണി സാറിന്റെ പ്രവർത്തനം സമ്മേളനത്തെ മികവുറ്റതാക്കി.

മലപ്പുറം ജില്ലയുടെ പ്രവർത്തനം പാലക്കാട്‌ ജില്ലാ പ്രവർത്തനത്തിന് വളരെ വിലപ്പെട്ടതാണ്‌. ആറാമത് സംസ്ഥാന സമ്മേളനം പാലക്കാട്‌ ടി.എം മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പാലക്കാട്‌ സമ്മേളനം സംഘടനാ ബൈ ലോ ഭേദഗതി വരുത്തുകയും ഇതുവരെ നിലനിന്നിരുന്ന കോണ്‍ക്രീറ്റ് വർക്കേർസ് എന്ന പേര് മാറ്റം വരുത്തി കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ എന്നാക്കി മാറ്റാൻ തീരുമാനിച്ചു.

SOCIAL WELFARE ACTIVITIES

We started this project in 2008. P S Prakasan, the iritty area president was first introduced this concept in the organization. Everyone in the association agreed his concept without any objection.