Skip links

CWSA

കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ

ശ്രീ നാരായണ ഗുരുവിൻറെ സമാധി ദിനമായ സപ്തംബർ 21 നാണ് കണ്‍സ്ട്രക്ഷൻ വർക്കേർസ് സൂപ്പർവൈസേർസ് അസോസിയേഷൻ ( സി. ഡബ്ല്യു. എസ്. എ. ) എന്ന സംഘടന രൂപവത്കരിക്കപ്പെട്ടത്.
കേരളത്തിലെ നിർമ്മാണത്തൊഴിൽ മേഖലയിലെ മേസ്ത്രിമാരുടെയും തൊഴിലാളികളുടെയും കൂട്ടായ്മയാണ് ഈ സംഘടന. ശ്രീ നാരായണ ഗുരുവിൻറെ ആശയങ്ങളിലൂന്നിത്തന്നെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ ഒരിക്കലും ജാതിയോ മതമോ രാഷ്ട്രീയമോ വിഷയമാവാറില്ല. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും അങ്ങനെത്തന്നെയാണ്.

സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ

2008 ൽ ഇരിട്ടിയിലാണ് വീട് നിർമ്മാണമെന്ന സ്നേഹ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇരിട്ടി മേഖലാ പ്രസിഡണ്ടായിരുന്ന പി. എസ്. പ്രകാശനാണ് ഇത്തരമൊരു ആശയം സംഘടനയിൽ ആദ്യം അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ നിർദേശം സംഘടനയിലുള്ളവർ ഒരു മനസ്സോടെ അംഗീകരിക്കുകയായിരുന്നു.

സ്‌നേഹവീട്

വിദ്യാഭ്യാസ സഹായം

ചികിത്സാ സഹായം

ഉദ്ദേശ ലക്ഷ്യങ്ങൾ

ഫൗണ്ടേഷൻ

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ കെ രാജൻറെ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന ഒരു കൂട്ടായ്മ തൊക്കിലങ്ങാടിയിലെ പൊതുജന വായനശാലയിൽ ആദ്യത്തെ ആലോചന യോഗം ചേർന്നു. സെപ്റ്റംബർ 10 നു ഏകദേശം 40 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ കോണ്‍ക്രീറ്റ് വർക്കേർസ് സുപ്പർവൈസേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇതിൻറെ പ്രവർത്തനം കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുകയും അതിൻറെ ഫലമായി സംഘടന വളരുകയും 1998 സെപ്റ്റംബർ 21 ന് കോണ്‍ക്രീറ്റ് വർക്കേർസ് സുപ്പർവൈസേഴ്സ് അസോസിയേഷൻ എന്ന പേരിൽ രജിസ്ട്രേഷൻ നടത്തുകയും ചെയ്തു. (C.W.S.A Reg No. : S.185/98)

വാർത്തകളും പരിപാടികളും

Great things are never done by one person. They’re done by a team of people.